Jammu Kashmir leader Omar Abdullah
കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളാണ് ഒമര്‍ അബുദള്ളയെന്ന നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവിനെ ദേശീയ രാഷ്ട്രീയത്തില്‍ പലപ്പോഴും ശ്രദ്ധേയമാക്കുന്നത്. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലക്ഷ്യം വെച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരിഹാസ പ്രയോഗത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രികൂടിയായ ഒമര്‍ അബ്ഗദുള്ള ഏറ്റവും അവസനാമായി വാര്‍ത്തകളില്‍ നിറഞ്ഞത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കോൺഗ്രസ്സിലാണെങ്കിൽ ‘ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക’ എന്നായിരിക്കു’മെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരിഹസ പരാമര്‍ശം.